
ഷോർണൂർ: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂരിന്റെ മരണ വാർത്തയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.
ഒരു പ്രദേശിക ചാനലിനോടായിരുന്നു സൗമ്യയുടെ അമ്മയുടെ പ്രതികരണം. ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാൻ വക്കീൽ ഒഴിഞ്ഞുപോയതിൽ ദൈവത്തോട് നന്ദി പറയുന്നു. അയാൾ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാൾ പോകുമ്പോൾ കൊണ്ടുപോയില്ലല്ലോ? സൗമ്യയുടെ അമ്മ കൂട്ടിച്ചേർത്തു.
അമ്മയുടെ വാക്കുകള്‍:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
“എന്റെ മകളുടെ കേസിലെ പ്രതിക്ക് വേണ്ടി ആളൂർ വാദിക്കാൻ വന്നു. ഞാൻ അയാളോട് പലതവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങൾക്ക് ഒരു മകളുണ്ടെങ്കിൽ, ആ മകൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലേ വേദന മനസിലാവുകയുള്ളൂ. അന്ന് മുതൽ ഇന്നുവരെ ഗോവിന്ദച്ചാമി മരിക്കാനും ഈ ആളൂരാൻ വക്കീൽ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണം. ഞാൻ അയാളോട് തന്നെ പറഞ്ഞിട്ടുള്ള വാക്കാണിത്.
ആ വാക്ക് എന്റെ ചെവിയിൽ കേട്ടപ്പോൾ എനിക്ക് സന്തോഷമുണ്ട്, സങ്കടവുമുണ്ട്. പലകാര്യങ്ങളും ഓർത്താണ് സങ്കടം. അയാൾ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാൾ പോകുമ്പോൾ കൊണ്ടുപോയില്ലല്ലോ? അയാൾ മരിച്ചതിൽ ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. ഒരാളുടെ മരണം കൂടി എനിക്ക് കേൾക്കണം.
അതിന് ഞാൻ കാതോർത്തിരിക്കുകയാണ്. ഗോവിന്ദച്ചാമിയുടെ മരണം. ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാൻ വക്കീൽ ഒഴിഞ്ഞുപോയതിൽ ദൈവത്തോട് നന്ദി പറയുന്നു’-സൗമ്യയുടെ അമ്മ പറഞ്ഞു“.