ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരം ; ‘എംപുരാന്’ പിന്നാലെ ‘തുടരും’ 100 കോടി ക്ലബ്ബിലേക്ക്

Spread the love

ഒറ്റക്കൊമ്പനായി മോഹൻലാൽ ആടിതിമിർത്ത ചിത്രമാണ് തുടരും. എംപുരാന് ശേഷമെത്തിയ മോഹൻലാൽ ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരമായി മാറിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് മോഹൻലാൽ ഫാൻസുകാരുടെ അവകാശവാദം. മോഹൻലാലും എക്സിലൂടെ വിവരം പങ്കുവച്ചിട്ടുണ്ട്.

video
play-sharp-fill

ഇതാദ്യമല്ല, മോഹൻലാൽ ചിത്രങ്ങൾ നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്നത്. നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മോഹൻലാൽ ചിത്രം പുലിമുരുകനാണ്. പിന്നീട് ലൂസിഫർ, എംപുരാൻ എന്നിവയും നൂറു കോടി ക്ലബ്ബിൽ കയറി. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ. ഏപ്രിൽ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്.

ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. സിനിമയിൽ വില്ലനായെത്തിയ പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.