video
play-sharp-fill

കോട്ടയത്ത് ഹൈക്കോടതി അഭിഭാഷക ജിസ്മോളും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ; ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ; നടപടി മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെ; ഭർതൃ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും തെളിവുകൾ ലഭിച്ചു

കോട്ടയത്ത് ഹൈക്കോടതി അഭിഭാഷക ജിസ്മോളും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ; ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ; നടപടി മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെ; ഭർതൃ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും തെളിവുകൾ ലഭിച്ചു

Spread the love

കോട്ടയം: കോട്ടയം നീറിക്കാട് അഭിഭാഷക ജിസ്മോളും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു. ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർക്കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റിൽ ചാടി ജിസ്മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി. ചോദ്യംചെയ്യലിൽ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാർഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്മോൾ പിതാവിന് അയച്ച ഫോൺ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി.

ആത്മഹത്യ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്മോൾ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്.

തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്കത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.രാവിലെ വീട്ടിൽവെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷംനൽകിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോൾ, ഇത് പരാജയപ്പെട്ടതോടെ സ്കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്.

ഇവരുടെ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്മോൾ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു.