ഇന്ന് എല്ലാ വീടുകളിലും കൂടുതലും ഗ്യാസ് സ്റ്റൗവുകളാണ് പാചകത്തിന് ഉപയോഗിക്കുന്നത് ; ഗ്യാസ് സ്റ്റൗവിൽ നിന്നും വരുന്ന തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

Spread the love

ചില മാറ്റങ്ങൾ നമ്മൾ പെട്ടെന്നു ശ്രദ്ധിക്കാറുണ്ട്. എന്നാൽ സ്ഥിരമായി കാണുന്ന ചില കാര്യങ്ങളിൽ എന്തൊക്കെ വ്യത്യാസങ്ങൾ സംഭവിച്ചാലും നമ്മൾ ആരും അത് മുഖവിലയ്ക്ക് എടുക്കാറുമില്ല. അതിലൊന്നാണ് ഗ്യാസ് സ്റ്റൗ.

video
play-sharp-fill

അടുപ്പുകൾ ഉപയോഗിച്ചിരുന്ന കാലങ്ങളൊക്കെ മാറി. ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിന്റെ തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

1. സാധാരണമായി നീല നിറത്തിലാണ് തീ വരുന്നത്. ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ അതിനർത്ഥം വാതകവും ഓക്സിജനും ശരിയായ രീതിയിൽ കൂടിച്ചേരുന്നുണ്ടെന്നാണ്. എങ്കിൽ ഭയക്കേണ്ടതില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലാണ് തീ വരുന്നതെങ്കിൽ, തീ വരുന്നതിൽ പ്രശ്‍നങ്ങൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ഉണ്ടാകുമ്പോൾ പാത്രം ശരിയായ രീതിയിൽ ചൂടാവാതിരിക്കുകയും, അപകടകരമായ വാതകങ്ങൾ ഉൽപാദിപ്പിക്കാനും കാരണമാകുന്നു.

3. മഞ്ഞ നിറമാണ് തീയിൽ വരുന്നതെങ്കിൽ ആവശ്യത്തിനുള്ള ഓക്സിജന്റെ അഭാവം അല്ലെങ്കിൽ ബർണറിൽ അഴുക്കുകളോ ഉണ്ടെന്നാണ് മനസ്സിലാകേണ്ടത്.

4. ശരിയായ രീതിയിൽ തീ കത്തിയാൽ, ഉപയോഗിക്കുമ്പോൾ മാലിന്യം കുറക്കുകയും, കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളെ പുറം തള്ളുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

5. ഇതുമൂലം ഇന്ധനം പാഴാവുകയും ചിലവ് വർധിക്കുകയും ചെയ്യുന്നു. കൂടാതെ പാത്രങ്ങളെ കേടുവരുത്തുകയും ഉപകരണം നശിച്ചുപോകാനും കാരണമാകും.

6. മിന്നികത്തുന്നത് പോലെയുള്ള തീ കുറഞ്ഞ വാതക മർദ്ദം, തടസ്സങ്ങൾ അല്ലെങ്കിൽ റെഗുലേറ്ററിന്റെ തകരാറുകൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇതിൽ നിന്നും ആവശ്യത്തിനുള്ള ചൂട് ഉല്പാദിപ്പിക്കുകയുമില്ല.