എച്ച് വെങ്കിടേഷിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം; സർക്കാർ ഉത്തരവ് പുറത്തിറക്കി; നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെ ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു

Spread the love

തിരുവനന്തപുരം: എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.

നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എഡിജിപിയാണ് എച്ച് വെങ്കിടേഷ്. വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം ആര്‍ അജിത് കുമാറിനെ പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും ക്രമസമാധാന ചുമതലയിലേക്ക് പറഞ്ഞുകേട്ടിരുന്നു.