video
play-sharp-fill

കുടയംപടിയിൽ കഞ്ചാവുമായി 6 പേർ പിടിയിൽ: ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് എക്സെസ് സംഘം റെയ്ഡ് നടത്തിയത്.

കുടയംപടിയിൽ കഞ്ചാവുമായി 6 പേർ പിടിയിൽ: ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് എക്സെസ് സംഘം റെയ്ഡ് നടത്തിയത്.

Spread the love

കോട്ടയം :എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ കുടയംപടി ഭാഗത്ത് നിന്ന് 6 പേരെ കഞ്ചാവുമായി പിടികൂടി. ഏറെ നാളുകളായി ഇവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.

ഇതിൽ ജിഷ്ണു സുധാകരനെ (34) 15 ഗ്രാം കഞ്ചാവുമായും, ജിതിൻ (25) 5 ഗ്രാം കഞ്ചാവുമായും, നിക്കു അലക്സ് (36) 10 ഗ്രാം കഞ്ചാവുമായും, അനന്തു പി.എസ് (29) 8 ഗ്രാം കഞ്ചാവുമായും, അമൽ

പി.കെ (26) 5 ഗ്രാം കഞ്ചാവുമായും, വിപിൻ ബിനു (25) 5 ഗ്രാം കഞ്ചാവുമായുമാണ് എക്സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി ആനന്ദരാജ്, സി.കെ സുരേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ

നിഫി ജേക്കബ്ബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ വി ,ഡ്രൈവർ സുരേഷ് എന്നിവർ സംഘത്തിൽ പങ്കാളികളായി.