സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്ന കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകാനായി കളംനിറഞ്ഞു; അന്തരിച്ച അഡ്വ. ബി.എ ആളൂർ പ്രമാദമായ പല കേസുകളിലും പ്രതിഭാഗം വക്കീൽ

Spread the love

കൊച്ചി: ഗോവിന്ദച്ചാമി കേസിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ് അന്തരിച്ച അഡ്വ. ബിഎ ആളൂർ. പ്രമാദമായ പല കേസുകളിലും പ്രതിഭാഗം വാദിച്ചിരുന്ന ആളൂർ വാർത്തകളില്‍ ഏറെ ഇടംപിടിച്ച വ്യക്തിയാണ്.

video
play-sharp-fill

സൗമ്യ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്നു തുടക്കകാലത്ത് അഡ്വ.ബിഎ ആളൂർ. എന്നാല്‍ പിന്നീട് ആളൂർ പള്‍സർ സുനിയുടെ വക്കാലത്ത് ഒഴിയുകയാണുണ്ടായത്. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്ന തരത്തിലായിരുന്നു അന്ന് വന്ന വാർത്തകള്‍.പള്‍സര്‍ സുനിയെ ആരാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് പേര് പറയാതെയായിരുന്നു ആഡ്വക്കേറ്റ് ആളൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ വക്കാലത്ത് ഒഴിയുകയാണന്ന് അദ്ദേഹം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. ഗേവിന്ദച്ചാമിയുടെ കേസില്‍ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാൻ ആളൂർ എത്തി.

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ആളൂരാണ് ഹാജരായത്. 1999ല്‍ ആണ് ആളൂർ അഭിഭാഷകനായി എൻറോള്‍ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ പ്രാധാന്യം കൊടുത്തത്. ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകളില്‍ പ്രതിഭാഗം വാദിക്കാനെത്തുന്നത് ആളൂരിന്റെ പതിവായിരുന്നു.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശതയിലായിരുന്ന അദ്ദേഹത്തെ ശ്വാസതടസത്തെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിയോടെ മരണം സ്ഥിരീകരിച്ചത്.