
ശ്രീനഗർ: ജമ്മുകാശ്മീരിലെ അഖ്നൂരില് ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാകിസ്ഥാൻ സെെന്യത്തിന്റെ വെടിവയ്പ്പ്. പർഗ്വാള്‍ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം ഉണ്ടായത്.
ഇന്ത്യൻ സെെന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സെെന്യം തെരച്ചില്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാൻ സെെന്യത്തിന്റെ പ്രകോപനം.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്കാൻ ഇന്നലെ തന്നെ ഇന്ത്യ തീരുമാനം എടുത്തിരുന്നു. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നല്‍കിയത്.
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കണമെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും സൈന്യത്തില്‍ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.