video
play-sharp-fill

അച്ചാർ ഇഷ്ടമാണോ? എങ്കില്‍ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റില്‍ കിടിലൻ ഒരു മാങ്ങാ അച്ചാർ

അച്ചാർ ഇഷ്ടമാണോ? എങ്കില്‍ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റില്‍ കിടിലൻ ഒരു മാങ്ങാ അച്ചാർ

Spread the love

കോട്ടയം: അച്ചാർ ഇഷ്ടമാണോ? എങ്കില്‍ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റില്‍ കിടിലൻ ഒരു മാങ്ങാ അച്ചാർ.

ആവശ്യമായ ചേരുവകള്‍

മാങ്ങ – 1/2 കിലോ
കടുക് – 2.1/2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം – 2 ടേബിള്‍ സ്പൂണ്‍
ഉണക്ക മുളക് – 5 എണ്ണം
ഉലുവ – 1. 1/2 ടീ സ്പൂണ്‍
അയമോദഗം – 1 ടീ സ്പൂണ്‍
കടുകെണ്ണ – 1 കപ്പ്‌
കരിം ജീരകം – 3/4 ടീ സ്പൂണ്‍
കായം -1/4 ടീ സ്പൂണ്‍
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1. 1/2 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച്‌ ഒരു പാത്രത്തില്‍ കോട്ടണ്‍ തുണി വിരിച്ച്‌ അതിന്റെ മുകളിയായി നിരത്തി വെക്കുക. ഇത് ഒരു 4 മണിക്കൂർ വരെ എങ്കിലും നല്ല വെയിലുള്ള ഭാഗത്ത് വെച്ച്‌ ഒന്ന് ഒണക്കുക. മാങ്ങ മുറിച്ചതിന് ശേഷം മുകളില്‍ ഉണ്ടാവുന്ന വെള്ളം പോകുവാൻ വേണ്ടിയാണിത്. ഒരു പാനില്‍ കടുക്, പെരുംജീരകം, ചെറിയ ജീരകം, ഉണക്ക മുളക്, ഉലുവ എന്നിവയിട്ട ശേഷം അടുപ്പില്‍ വെച്ച്‌ നേരിയ ചൂടാക്കി എടുക്കുക. ഇത് ഒരു മിക്സി ജാറില്‍ ഇട്ട് തരിയോടുകൂടി പൊടിച്ചു എടുത്ത് മാറ്റി വെക്കുക.

കടുകെണ്ണ ഒരു പാനില്‍ ഒഴിച്ച്‌ ചൂടാക്കി വെക്കുക. ഒരു ചില്ലിന്റെ പാത്രത്തില്‍ അയമോദഗവും, കരിംജീരകവും, കായ പൊടിയും, മുളക് പൊടിയും, മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ചു മാറ്റി വെച്ച കൂട്ടും കൂടി ഇട്ട് ആവശ്യാനുസരണം കുറച്ച്‌ ചൂടാറിയ കടുകെണ്ണയും കൂടി ഒഴിച്ച്‌ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അച്ചാർ ഒരു 5 ദിവസം വരെ അടച്ചു വെക്കുക. എല്ലാ ദിവസവും ഒന്ന് ഇളക്കി കൊടുക്കുകയും വേണം.