കാർ താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു: തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ഗുരുമന്ദിരം ജംഗ്ഷനിലാണ് അപകടം.

Spread the love

തലയോലപറമ്പ്: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

video
play-sharp-fill

തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം.

പാലാ സ്വദേശികളായ യാത്രക്കാരെ നെടുമ്പാശേരിയിൽ കൊണ്ടുപോയി വിട്ടശേഷം എറണാകുളത്ത് നിന്നും തിരികെ പാലായിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. വളവോടു കൂടിയ ഭാഗത്ത് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ മുൻവശം തകർന്നു. ഗുരുമന്ദിരത്തിന് മുന്നിൽ

സ്ഥാപിച്ച സ്റ്റീൽ കൊടിമരത്തിനും കേടുപാടുകൾ സംഭവിച്ചു.തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി മാറ്റി.