ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയില്‍ ഉദ്യോഗസ്ഥ പിടിയിലായി: ലഹരി വസ്തുക്കള്‍ കടത്താൻ ശ്രമിച്ചതോടെയാണ് യുവതി പിടിയിലായത്.

Spread the love

ഡൽഹി: ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയില്‍ ഉദ്യോഗസ്ഥ പിടിയിലായി. ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സ്വദേശിനി ഇസബെല്‍ ഡേല്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് കുടുങ്ങിയത്.

video
play-sharp-fill

അതീവ സുരക്ഷാ ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താൻ ശ്രമിച്ചതോടെയാണ് യുവതി പിടിയിലായതും ഇവരുടെ ഇരട്ടപ്രണയം പുറത്തറിഞ്ഞതും.
ഷാഹിദ് ഷെരീഫ് (33), കോണർ മണി (28) എന്നീ തടവുപുള്ളികളുമായാണ് യുവതി ജയിലിനുള്ളില്‍വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നത്.

ഇതിനിടെ ഷാഹിദ് ഷെരീഫിന് വേണ്ടിയാണ് ഇസബെല്‍ ഡേല്‍ ജയിലിനുള്ളിലേക്ക് ലഹരിമരുന്ന് കടത്തിയത്. ലഹരിവസ്തുക്കള്‍ ഷെരീഫിന് വേണ്ടി ജയിലിലെത്തിക്കാൻ ഡേലിനെ സഹായിച്ചതിന് ലിലിയ സാലിസ് എന്ന സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെരീഫിനെതിരെ ജയിലിലേക്ക് ലഹരി കടത്താൻ ഗൂഢാലോചന നടത്തിയതിനും മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനും കേസുണ്ട്. എന്നാല്‍ ഡേലുമായി ലൈംഗിക ബന്ധം

പുലർത്തിയതിന് ഷെരീഫിനെതിരെ കേസെടുത്തിട്ടില്ല. കേസില്‍ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്.