ഭാര്യയുമായി അതിരുകവിഞ്ഞ സൗഹൃദം; ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിൽ വിരോധം; കൊലപ്പെടുത്താൻ പദ്ദതിയിട്ടത് ഭാര്യതന്നെ; കൊലയ്ക്ക് മുൻപും ശേഷവും പ്രതിയുമായി ഫോണിൽ സംസാരിച്ചു; കൈതപ്രത്തെ രാധാകൃഷ്‌ണൻ്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്‌റ്റിൽ

Spread the love

കണ്ണൂർ: കൈതപ്രത്തെ രാധാകൃഷ്‌ണൻ്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്‌റ്റിൽ. ഭാര്യയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്‌റ്റ് ചെയ്തിരിക്കുന്നത്.

രാധാകൃഷ്‌ണനെ വെടിവച്ച് കൊലപ്പെടുത്തിയ എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ. കൊലയ്ക്ക് മുൻപും ശേഷവും മിനി പ്രതിയുമായി ഫോണിൽ സംസാരിച്ചു.

മാർച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ച് രാധാകൃഷ്‌ണൻ വെടിയേറ്റു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിയേറ്റു മരിച്ച രാധാകൃഷ്‌ണൻ്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു അക്രമം നടത്താൻ കാരണമെന്നും സന്തോഷ് പൊലീസിനോട് പറഞ്ഞത്.