
കൊൽക്കത്ത: കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. 14 മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും മേയർ ഫിർഹാദ് ഹക്കീമും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥലത്തുണ്ടായിരുന്നു. ഋതുരാജ് ഹോട്ടൽവളപ്പിൽ രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 14 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമ്മിഷണർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചവരിൽ ഒരാൾ തീപിടിത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് ചാടിയവരിൽ ഒരാളെന്നാണ് വിവരം. ഇത്തരത്തിൽ രക്ഷയ്ക്കായി ചാടിയ മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷതേടി ടെറസിലേക്ക് ഓടിയെത്തിയ നിരവധി പേരെ ഹൈഡ്രോളിക് ലാഡർ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.