നാലു മന്ത്രിമാരെ നല്കി കേരളം പിടിക്കാൻ ബി.ജെ.പി, കേരളത്തിൽ നിന്ന് നാല് പേരുകൾ സജീവം
സ്വന്തംലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴിനായിരിക്കുംസത്യപ്രതിജ്ഞ.ആദ്യ ഘട്ടത്തിൽ മന്ത്രിസഭയിൽ 35 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ഉടൻ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് , ഹരിയാന തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ഷാ മന്ത്രിസഭയിലേക്ക് വന്നാലോ എന്നും ആലോചനയുണ്ട്. മോദിയും അമിത് ഷായും ചേർന്ന് അഞ്ചുമണിക്കൂറോളം മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ ഇന്നലെ ചർച്ച ചെയ്തിരുന്നു. ഇന്ന് വൈകിട്ടോടെ മന്തിമാരുടെ പട്ടിക രാഷ്ടപതിയെ അറിയിക്കുമെന്നാണ് കരുതുന്നത്. ചികിത്സയിലായ അരുൺ ജെയ്റ്രിലി മന്ത്രിസഭയിലുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.അതേ സമയം പ്രതിസന്ധികളും വിമർശനങ്ങളും ഉയരുമ്പോൾ പ്രതിപക്ഷത്തിന് ന്യായവാദങ്ങളിലൂടെ ചുട്ട മറുപടി നൽകുന്ന ജെയ്റ്റിലി മന്ത്രിസഭയിലെ അനിവാര്യഘടകവുമാണ്. മന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗിന്റെ വകുപ്പുകൾ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മാറ്റാൻ സാദ്ധ്യതയില്ല. അരുൺ ജെയ്റ്റിലിക്ക് പകരം പിയൂഷ് ഗോ യലിന് ധനവകുപ്പ് നൽകാൻ സാദ്ധ്യതയുണ്ട് .എന്നാൽ ഇത് അമിത് ഷായ്ക്ക് നൽകാനും സാദ്ധ്യത കല്പിക്കുന്നുണ്ട്. പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആരോഗ്യ മന്ത്രി ജെ.പി നദ്ദ എന്നിവർ പാർട്ടി ചുമതലയിലേക്ക് പോകാനാണ് സാദ്ധ്യത. പാർട്ടി അദ്ധ്യക്ഷയായില്ലെങ്കിൽ രാജ്യരക്ഷാ മന്ത്രി നിർമ്മലാ സീതാരാമൻ വകുപ്പിൽ തുടരും.മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങൾ കാണാനാണ് സാദ്ധ്യത. പ്രാദേശിക, സാമൂഹ്യ പരിഗണകളും കണക്കിലെടുക്കും. ഉപരാഷ്ട്രപതിയായതിനെ തുടർന്ന് വെങ്കയ്യനായിഡു നേരത്തെ മന്ത്രിസഭയിൽ നിന്നൊഴിവായിരുന്നു. അനന്തകുമാറിന്റെ മരണവും ഒഴിവുണ്ടാക്കി. പല ഒഴിവുകളും മിടുക്കരായ പുതുമുഖങ്ങളെകൊണ്ട് നികത്തും. ഘടക കക്ഷികൾക്കും മതിയായ പ്രാതിനിധ്യം നൽകും. നിതീഷ് കുമാറിന്റെ ജെ.ഡി.യു , ശിവസേന എന്നിവർക്ക് രണ്ട് വീതം മന്ത്രിമാരെ ലഭിക്കും. അകാലിദൾ ,എ.ഐ.എ.ഡി.എം.കെ, രാംവിലാസ് പസ്വാൻ എൽ.ജെ.പി എന്നിവയ്ക്കും പ്രാതിനിധ്യം ലഭിക്കും.കേരളത്തിനും ഒന്നോരണ്ടോ മന്ത്രിസ്ഥാനം ലഭിച്ചേക്കാം. ന്യൂനപക്ഷങ്ങളിൽ വിശ്വാസം നേടിയെടുക്കാനുള്ള നടപടികളുടെ ഭാഗമായി അൽഫോൺസ് കണ്ണന്താണത്തിന് ഇത്തവണയും മന്ത്രിസ്ഥാനം നൽകാനാണ്. സാദ്ധ്യത. രണ്ടാമത്തെ മന്ത്രിയായി കുമ്മനം രാജശേഖരൻ, രാജ്യസഭാംഗങ്ങളായ വി.മുരളീധരൻ , സുരേഷ് ഗോപി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.കേരളത്തിന്റെ പ്രാതിനിധ്യം ആദ്യ ഘട്ടത്തിലുണ്ടാവണമെന്നില്ല. കണ്ണന്താനം ആദ്യ ഘട്ടത്തിൽ തന്നെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാവുമെന്നാണ് കരുതുന്നത്. അമിത് ഷാ മന്ത്രിയായാൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ, മന്ത്രിമാരായ ജെ.പി നദ്ദ, ധർമ്മേന്ദ്ര പ്രധാൻ , ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗീയ എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത