video
play-sharp-fill

ജമ്മുവിലെ ഇന്ത്യൻ പോസ്‌റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; പാക് പ്രകോപനം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെ

Spread the love

ജമ്മു: ജമ്മുവിലെ അഖ്നൂരിൽ ഇന്ത്യൻ പോസ്‌റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്. പർ​ഗ്വാൾ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചു.

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്‌തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ പ്രകോപനം. അതിനിടെ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുരാജ്യങ്ങളും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അൻ്റോണിയോ ഗുട്ടെറസ് വീണ്ടും അപലപിച്ചു.