കോട്ടയം പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇൻഡസ് ബാങ്ക് അടിച്ചു തകർക്കുകയും വാഹനങ്ങൾ തല്ലി പൊട്ടിക്കുകയും ചെയ്ത കേസ്: ഒന്നാംപ്രതി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ജാമ്യം അനുവദിച്ചു; പ്രതിഭാ​ഗത്തിനായി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി ഹാജരായി

Spread the love

കോട്ടയം: പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് പുതുപ്പള്ളി ഇൻഡസ് ബാങ്ക് അടിച്ചു തകർക്കുകയും ചുറ്റുമുള്ള വാഹനങ്ങൾ തല്ലി പൊട്ടിക്കുകയും ചെയ്ത കേസിൽ ഒന്നാംപ്രതി കാലേബ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ജാമ്യം അനുവദിച്ചു.

ഇരു സ്ഥലങ്ങളും തമ്മിൽ ദൂരം ഉള്ളതിനാൽ തന്നെ പോലീസ് ആരോപിക്കുന്ന സമയത്ത് ഈ സ്ഥലത്ത് എത്താൻ സാധിക്കില്ല എന്നതായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം.

കൂടാതെ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അറസ്റ്റ് അറിയിപ്പിൽ പാലിക്കാതിരുന്നത് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാംപ്രതി കാലേബ് ഒഴികെയുള്ള പ്രതികൾക്ക് കോടതി ഈ മാസം ആദ്യം തന്നെ ജാമ്യം അനുവദിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കാലേബിനെ ജാമ്യത്തിൽ വിടാൻ പാടില്ല എന്ന് പോലീസ് കോടതിയിൽ അറിയിച്ചു.

പ്രതിഭാ​ഗം വാദങ്ങൾ ശരിവെച്ച കോടതി പ്രതിയെ ജാമ്യത്തിൽ വിടുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി ഹാജരായി