
മുണ്ടക്കയത്ത് പച്ചക്കറിക്കട കുത്തിതുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച കേസിൽ പ്രതി മുണ്ടക്കയം പൊലീസിന്റെ പിടിയിൽ; ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലെ 12ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ്
കോട്ടയം: മുണ്ടക്കയത്ത് പച്ചക്കറിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി കാനാട്ടു വീട്ടിൽ ശ്രീജിത്ത് (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.
ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 22നാണ് കേസിന് ആസ്പദമായ സംഭവം.
മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ പടുത പൊളിച്ച് അകത്തുകടന്ന് കടക്കുള്ളിലെ സേഫ് കുത്തിത്തുറന്ന് അയ്യായിരം രൂപയാണ് മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട ഉടമയുടെ പരാതിയിൽ എസ്ഐ വിപിൻ കെ വി, വിക്രമൻ നായർ, എസ് സിപിഒമാരായ സുരേഷ്, പ്രതീഷ് രാജ്j എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ തെള്ളിയാമറ്റം ഭാഗത്തുള്ള വീടിനു സമീപത്തുനിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0