video
play-sharp-fill

പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മണത്തിൽ ഗുരുതര ക്രമക്കേട്

പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മണത്തിൽ ഗുരുതര ക്രമക്കേട്

Spread the love

സ്വന്തംലേഖകൻ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് വകുപ്പ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത്. പാലത്തിന്റെ നിർമ്മാണത്തിൽ കാര്യമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താനും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.പാലത്തിന്റെ നിർമ്മാണ സമയത്ത് കരാറെടുത്തവരേയും നിർമ്മാണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരേയും കേസിൽ പ്രതി ചേർത്തുകൊണ്ടാണ് അന്വേഷണം നടത്തേണ്ടതെന്നും വിജിലൻസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങണമോ എന്ന് വിജിലൻസ് ഡയറക്ടറാണ് തീരുമാനിക്കുക. മുൻപ് ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയിൽ പാലത്തിന്റെ നിർമാണത്തിൽ വേണ്ടത്ര സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഐ.ഐ.ടി സംഘത്തിന്റെ അനുവാദം ലഭിക്കാതെ ഇനി പാലത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. ജൂൺ ഒന്നിന് പാലം തുറക്കാൻ കഴിയുമോ എന്നും ഉറപ്പില്ല.