തിരുവനന്തപുരം എംസി റോഡരികില്‍ കഞ്ചാവ് ചെടി; കണ്ടെത്തിയത് നാല് മാസം പ്രായമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടി

Spread the love

തിരുവനന്തപുരം: നാലാഞ്ചിറ എംസി റോഡരികില്‍ നിന്നും പോലീസ് കഞ്ചാവ് ചെടി കണ്ടെത്തി.

നാലുമാസം പ്രായമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്.
സാധാരണയായി കഞ്ചാവ് ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

നാലാഞ്ചിറയില്‍‌ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് കഞ്ചാവ് ഉപയോഗിക്കുന്നതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം എക്സൈസ് റെയ്‍ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പരുത്തിപ്പാറ ബിഎസ്‌എൻഎല്‍ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.