video
play-sharp-fill

സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു; ഒന്‍പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത് 16,867 പേര്‍;  രോഗം കൂടുതലായി കണ്ടെത്തുന്നത് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക്

Spread the love

ആലപ്പുഴ: സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ 16,867 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്.

2016-ല്‍ 475 പേര്‍ മാത്രമാണ് ചികിത്സതേടിയത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 3,112 പേര്‍ ചികിത്സതേടി. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമോള്‍ത്തന്നെ ചികിത്സയ്ക്കായി എത്തുന്നതാണ് എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണ് മറവിരോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം പൂര്‍ണമായി ഭേദമാക്കാനാകില്ല. തീവ്രമാകുന്നതു തടയാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗനിര്‍ണയവും ചികിത്സയും തുടര്‍പരിചരണവുമുണ്ട്.