video
play-sharp-fill

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷം ; കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (29/04/2025) ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാര്‍ക്കിംഗ് ക്രമീകരണം ഇപ്രകാരം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷം ; കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (29/04/2025) ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാര്‍ക്കിംഗ് ക്രമീകരണം ഇപ്രകാരം

Spread the love

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് നടത്തുന്ന പരിപാടികളുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണം.

പാലാ, പൂഞ്ഞാര്‍, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം റൗണ്ടാനയില്‍ ആളെ ഇറക്കിയ ശേഷം- കോടിമത, മണിപ്പുഴ ബൈപ്പാസ് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യണം.

ഏറ്റുമാനൂരില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍-നാഗമ്പടം എസ്എന്‍ഡിപി ക്ഷേത്ര മൈതാനത്തും, എസ്എച്ച്മൗണ്ട് റോഡിലുമായി പാര്‍ക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍-നാഗമ്പടം സ്വര്‍ഗ്ഗീസ് വിരുന്ന് പാര്‍ക്കിംഗ് ഗൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍-പോലീസ് പരേഡ് ഗ്രൗണ്ടിന്റെ ഒരു വശം മുതല്‍ കഞ്ഞിക്കുഴി മുന്‍സിപ്പല്‍ മൈതാനം വരെ പാര്‍ക്ക് ചെയ്യണം.

വാഴൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍-സിഎംഎസ് കോളേജ് ഗ്രൗണ്ടും പരിസരത്തുമായി പാര്‍ക്ക് ചെയ്യണം.

കോട്ടയം ഏരിയായില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍-പഴയ ബസ്റ്റാന്റ് മൈതാനത്തും, കാരാപ്പുഴ റോഡിലുമായി പാര്‍ക്ക് ചെയ്യണം.