video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (29/04/2025) തെങ്ങണ, കൂരോപ്പട, മണർകാട്  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29/04/2025) തെങ്ങണ, കൂരോപ്പട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (29/04/2025) തെങ്ങണ, കൂരോപ്പട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൂവത്തും മൂട്, തൂമ്പുങ്കൽ, നടക്കപ്പാടം, നടക്കപ്പാടം ഹോളോബ്രിക്സ്, കുരിയച്ചൻ പടി, ചൂരനോലി, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (29/04/2025) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും പരപ്പോഴിഞ്ഞ, മുതലപ്ര എന്നീ ട്രാൻസ്ഫർമറുകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അച്ചൻപടി ട്രാൻസ്ഫോർമറിൽ നാളെ (29/04/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന്, വെണ്ണാശ്ശേരി, ഓഫീസ്, ഹോസ്പിറ്റൽ പീടിയേക്കൽ പടി, മണർകാട് ചർച്ച്, എരുമപ്പെട്ടി, സോളമൻ പോർട്ടിക്കോ ഗിരിദീപം, കമ്പോസ്റ്റ് കാസിൽ ഹോംസ്, പനയിടവാല, തേമ്പ്രവാൽ ട്രാൻസ്ഫോമറുകളിൽ നാളെ (29/04/2025) ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന തൃക്കയിൽ, പള്ളിക്കുന്ന്, കുരുമുളക് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ്, പാറക്കൽ കടവ്, തുരുത്തി, പ്ലാവിൻചുവട്, ഉദിക്കാമല, ചിറ, തെക്കേപ്പടി, കൈപ്പനാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തട്ടാൻകടവ്, ബിഎസ്എൻഎൽ, കുന്നത്തുപടി ട്രാൻസ്ഫോർമറുകളിൽ നാളെ (29/04/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കങ്ങഴക്കുന്ന്, പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, മൈലടിപടി, കുന്നേ പീടിക, പുറകുളം, ഭാഗങ്ങളിൽ 29.04.25 ചൊവ്വാഴ്ച രാവിലെ9 മുതൽ 3 മണി വരെയും ഒന്തുരുത്തി, പൊന്നപ്പാൻസിറ്റി, കൺകുളം, കാട്ടാംകുന്നു ഭാഗങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരമൂട്, ഇല്ലിമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (29/04/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇരുപ്പക്കൽ, JJ ഗ്രാനൈറ്റ്, ആഫ്രിക്കപ്പടി, കല്ലുങ്കൽ പടി, ശാന്തിപുരം , കൊച്ചിക്കാല, എഴുംകാല , ദൈവം പടി,പാത്തിക്കൽ കവല,അട്ടിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (29/4/25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.