
ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല; സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം മാത്രം; ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല; ആറുമാസമായി തസ്ലീമയുമായി ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രം; ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം രാത്രി ഏഴേകാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത്. കേസിൽ സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇരുവരെയും ചോദ്യം ചെയ്യുന്നത് 11 മണിക്കൂറിലധികം പിന്നിട്ടു. ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ വ്യക്തമാക്കി.
താൻ സനിമാ മേഖലയിൽ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണെന്ന് അറിയില്ലെന്നും സൗമ്യ പറഞ്ഞു. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല. ഷൈനിനെയും ശ്രീനാഥ് ഭാസിയെയും സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ്. ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗഹൃദം മാത്രമാണ് ഷൈനും ശ്രീനാഥ് ഭാസിയുമായുള്ളത്. തസ്ലീമയെ കൊച്ചിയിൽ വെച്ചുള്ള പരിചയുണ്ട്. അവരുടെ വ്യക്തിപരമായ മറ്റു ഇടപാടുകളെക്കുറിച്ചൊ മറ്റു കാര്യങ്ങളോ അറിയില്ല. ആറുമാസമായി തസ്ലീമയുമായി പരിചയമുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രമാണ് ഇവരുമായുള്ളതെന്നും സൗമ്യ പറഞ്ഞു.