video
play-sharp-fill

മുട്ട കഴിച്ചാല്‍ കുറേയുണ്ട് ഗുണങ്ങള്‍; പക്ഷേ ഈ ഭക്ഷണങ്ങള്‍ അതിന്റെ കൂടെ കഴിക്കരുത്;  പണി പാളും

മുട്ട കഴിച്ചാല്‍ കുറേയുണ്ട് ഗുണങ്ങള്‍; പക്ഷേ ഈ ഭക്ഷണങ്ങള്‍ അതിന്റെ കൂടെ കഴിക്കരുത്; പണി പാളും

Spread the love

കോട്ടയം: ഏത് കാലാവസ്ഥയിലും ഏത് സാഹചര്യത്തിലും നമുക്ക് വിശ്വസിച്ചു കഴിക്കാൻ കഴിയുന്ന ഭക്ഷണ പദാർത്ഥമാണ് മുട്ട. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമാണ് ഇത് എന്നതാണ് അതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന്.

സാധാരണയായി നാം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവർ ആണെങ്കില്‍ നല്ല ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്. കാരണം ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന് പിന്നിലെ പ്രധാന ഘടകം.

അത്തരത്തില്‍ നമ്മള്‍ ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണങ്ങളില്‍ ഒന്നായിരിക്കും മുട്ട. അത്രയ്ക്ക് അധികം ഗുണങ്ങളുണ്ട് ഇതിന്. സമീകൃത ആഹാരങ്ങളില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീൻ, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളൊക്കെ അടങ്ങിയ ഒരു സമ്ബൂർണ്ണ ആഹാരമായാണ് മുട്ടയെ കണക്കാക്കുന്നത്. അമിതമായി കഴിക്കരുത് എന്ന് മാത്രമേയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടയില്‍ വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ സെലിനിയം, ഫോസ്‌ഫറസ്, അയണ്‍ എന്നിങ്ങനെ ശീരരത്തിന് ആവശ്യമുള്ള നിരവധി ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് പുറമേ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിങ്ങനെയുള്ള അപൂർവമായ വസ്‌തുക്കള്‍ കൂടി അടങ്ങിയ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നഷ്‌ടം നമുക്ക് തന്നെയാണ്.

എന്നാല്‍ മുട്ട എല്ലായ്‌പ്പോഴും ഫലപ്രദമാണോ? അല്ലെങ്കില്‍ അതിന് മറ്റെന്തെങ്കിലും ദോഷ ഫലങ്ങള്‍ ഉണ്ടോ എന്നിങ്ങനെയൊക്കെ ധാരാളം ചോദ്യങ്ങള്‍ ഉയരാറുണ്ട്. എണ്ണം പരിമിതപ്പടുത്തുക എന്നതാണ് മുട്ടയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. മാത്രമല്ല ചില ഭക്ഷണങ്ങളുമായി അത് ചേർത്ത് കഴിക്കാനും പാടില്ല. അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

സിട്രസ് പഴങ്ങള്‍: ഇവയുടെ വ്യത്യസ്‌ത ഗുണങ്ങള്‍ കാരണം ഒഴിവാക്കുന്നതാണ് നല്ലത്. സിട്രസ് ഭക്ഷണങ്ങളിലെ അസിഡിറ്റി മുട്ടകളിലെ പ്രോട്ടീനുകള്‍ തകരാൻ കാരണമാവുന്ന ഒന്നാണ്. ഇത് അസുഖകരമായ ഘടനയിലേക്ക് നയിക്കും. മാത്രമല്ല, സിട്രസ് പഴങ്ങളുടെ എരിവും മുട്ടയുടെ സ്വാഭാവിക സമൃദ്ധിയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ദഹനത്തെയും സാരമായി ബാധിച്ചേക്കാം.

തൈര്: ഇതിലും അസിഡിറ്റി ഉള്ളതിനാല്‍, പ്രോട്ടീനുകള്‍ അടങ്ങിയ മുട്ടകളുടെ ദഹനത്തെ ഇത് തടസപ്പെടുത്തും എന്നതാണ് പ്രധാന പ്രശ്‌നം. ഒരുമിച്ച്‌ കഴിക്കുമ്ബോള്‍, അവ വയറു വീർക്കല്‍, അസ്വസ്ഥത, ദഹനക്കേട് എന്നിവയ്ക്ക് വഴിവെക്കും. തൈരിലെ അസിഡിറ്റി ശരീരത്തിന് മുട്ടയിലെ പ്രോട്ടീൻ തകർക്കാൻ ബുദ്ധിമുട്ടാക്കുന്നു. ആസിഡുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാവുന്ന കോമ്പിനേഷനാണ് ഇത്.

ചായ: ഇതിലെ ടാനിനുകളുടെ സാന്നിധ്യം മുട്ടയില്‍ നിന്നുള്ള ഇരുമ്ബ് ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് തടയുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. മാത്രമല്ല ചായയുടെ ശക്തമായ രുചി മുട്ടയുടെ രുചിയെ മറികടക്കുകയും അസന്തുലിതമായ സംയോജനം ഉണ്ടാക്കുകയും ചെയ്യും.

മദ്യം: വിസ്‌കി, റം പോലുള്ള മദ്യം മുട്ടയുടെ രുചിയെ കവച്ചുവയ്ക്കുന്നു. മദ്യത്തിന്റെ അസിഡിറ്റിയും മുട്ടയുടെ സ്വാഭാവിക രുചിയും ഒരുമിച്ച്‌ യോജിക്കുന്നില്ല. അതിനാല്‍ തന്നെ മദ്യത്തിനോടൊപ്പം പരമാവധി മുട്ട കഴിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് കാര്യമായ കണ്ടുവരുന്ന രീതി തന്നെയാണ്. മുട്ടയുടെ സ്വാഭാവിക ഗുണങ്ങള്‍ ശരീരത്തില്‍ എത്തണമെങ്കില്‍ മദ്യത്തോട് ചേർത്ത് കഴിച്ചിട്ട് കാര്യമില്ലെന്ന് സാരം.