കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തി ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Spread the love

കോഴിക്കോട്: ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍. കൂരാച്ചുണ്ട് അങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

മേലെ അങ്ങാടിയില്‍ താമസിച്ചു വരികയായിരുന്ന ബംഗാള്‍ സ്വദേശി മഹേഷ് ദാസി(30)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.