
പാലക്കാട്: മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലനെതിരെ പരോക്ഷ വിമർശനവുമായി പാർട്ടി പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയും മുൻ എംഎല്‍എയുമായ പി.
ഉണ്ണി. പാർട്ടി ചുമതലയില്‍നിന്ന് ഒരാള്‍ ഒഴിവായാല്‍ കുടിയിറക്കമാണെന്നു തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവർക്കാണെന്നാണ് വിമർശനം.
നേരത്തെ പ്രായപരിധി നിബന്ധന കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായപ്പോള്‍, ‘ഞാൻ കുടിയിറക്കലിന്റെ വക്കിലാണ്’ എന്നു പറഞ്ഞുകൊണ്ട് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു.
എ.കെ.ജി. ഫ്ലാറ്റില്‍നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് എ.കെ. ബാലൻ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരുന്നത്. ഈ കുടിയിറക്കം എന്ന വാക്കിനെ മുൻനിർത്തിയാണ് പി. ഉണ്ണിയുടെ രൂക്ഷവിമർശനം.
പാർട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാർലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവർക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാർക്ക് സംഭവിക്കും എന്ന് മുൻകൂട്ടി കണ്ടിട്ട് തന്നെയാണെന്നും ഉണ്ണി വിമർശിക്കുകയുണ്ടായി.
പി. ഉണ്ണിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം
കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ‘കുടിയിറക്കല്‍’ ഇല്ല.
സ്വന്തം കാര്യത്തേക്കാള്‍ വലുതായി പാർട്ടി താല്‍പ്പര്യം ഉയർത്തിപ്പിടിക്കണം എന്നാണ് അനേക കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ശീലങ്ങളിലൂടെ പഠിച്ച ഏറ്റവും വലിയ കാര്യം. അതിനാല്‍ സ്വകാര്യ വിചാരങ്ങള്‍ പൊതു സമൂഹവുമായി പങ്ക് വച്ചു ശീലിച്ചിട്ടില്ല. ആത്മകഥയൊക്കെ എഴുതി പ്രസിദ്ധീകരിക്കാൻ അത്രക്ക് വലിയ ആളാണെന്നും ഇത് വരെ തോന്നിയിട്ടില്ല.
1960 കളുടെ ആദ്യ പകുതിയില്‍ പാർട്ടി അംഗമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ അതിനും എത്രയോ മുൻപ് തീരെ ചെറിയ പ്രായത്തില്‍ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നു. പിന്നീട് പാർട്ടി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ദീർഘനാള്‍ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ഞാൻ മാത്രമല്ല ; അനേകം കമ്മ്യൂണിസ്റ്റ്കാരുണ്ട്. എഴുപതുകളുടെ അവസാനംഡിവൈഎഫ്ഐയുടെ പൂർവ്വരൂപമായിരുന്ന കെഎസ് വൈ എഫിന്റെ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് പ്രവർത്തന കേന്ദ്രം പാലക്കാടായി. ഡി വൈ എഫ് ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവ്വഹിച്ചു. പിന്നീട് പാർട്ടി താലൂക്ക് കമ്മിറ്റികള്‍ വിഭജിച്ചു ഏരിയാ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോള്‍ ആദ്യം മലമ്പുഴ ഏരിയാ കമ്മിറ്റിയുടെയും, പിന്നീട് പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെയും സെക്രട്ടറിയായി പ്രവർത്തിച്ചു.
1985 മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് വീണ്ടും ജില്ലാ കേന്ദ്രത്തില്‍ നിന്നായിരുന്നു പ്രവർത്തനം. അക്കാലത്തായിരുന്നു ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം നടന്നത്. പിന്നീട് സിഐടിയു ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. അപ്പോഴാണ് ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസ് നിർമിച്ചത്. സഖാവ് എം. ചന്ദ്രൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് 1998 ല്‍ പാർട്ടി ജില്ലാ സെക്രട്ടറി ചുമതലയില്‍ പ്രവർത്തിച്ചു. 2012 വരെ 14 വർഷം ആ ചുമതല തുടർന്നു. ജില്ലയിലെ പാർട്ടി ചരിത്രത്തില്‍ ഏറ്റവും ദീർഘകാലം ജില്ലാ സെക്രട്ടറി ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
തുടർന്ന് അഞ്ചു വർഷം ഒറ്റപ്പാലം എംഎൽഎ ആയി പ്രവർത്തിക്കാനും പാർട്ടി അവസരം നല്കി. 75 വയസ്സ് പൂർത്തിയാവുന്നതിനു മുൻപ് തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി. ഇപ്പോള്‍ എന്റെ വീട്ടില്‍ താമസിക്കുന്നു. സാധിക്കുന്ന പ്രവർത്തനങ്ങള്‍ പാർട്ടിക്കായി നിർവഹിക്കുന്നു. സഖാക്കള്‍ പി പി കൃഷ്ണൻ, ശിവദാസമേനോൻ, എം. ചന്ദ്രൻ (അവരൊന്നും ഇപ്പോള്‍ ജീവിച്ചിരിക്കാത്തത് ഒരു കണക്കിന് നന്നായി) ഒക്കെ ഇത് പോലെ പാർട്ടി ചുമതലകളില്‍ നിന്നൊഴിവായി സ്വന്തം വീടുകളില്‍ താമസിച്ചു സാധ്യമായ സേവനം പാർട്ടിക്ക് നല്കി കൊണ്ടിരുന്നു.
ചുമതലകള്‍ ഒഴിഞ്ഞ എനിക്ക് എന്നെ ‘കുടിയിറക്കി’ എന്ന് തീരെ തോന്നിയിട്ടില്ല.
ഞങ്ങളുടെ പ്രവർത്തനാരംഭ കാലം മുതല്‍ തന്നെ ‘കുടിയിറക്കല്‍’ ഒരു നിഷിദ്ധ പ്രയോഗമായിരുന്നു. അതിലൊരു ‘ഫ്യൂഡല്‍’ രാഷ്ട്രീയ അംശമുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ് കാർ ഉപയോഗിക്കാത്തൊരു പ്രയോഗമാണത്. ചുമതലയില്‍ നിന്നൊരാള്‍ ഒഴിവായാല്‍ ‘കുടിയിറക്ക’ മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവർക്കാണ്. പാർട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാർലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവർക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്…