പോലീസ് കണ്‍ട്രോള്‍ റൂമില്‍ അതിഥിയായി കൂറ്റന്‍ പെരുംപാമ്പ് ; ഭയപ്പാടില്ലാതെ പോലീസുകാര്‍ ; വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സ് ചാക്കിലാക്കി

Spread the love

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അതിഥിയായി എത്തിയത് കൂറ്റന്‍ പെരുംപാമ്പ്. ഓഫീസിന്റെ മൂലയില്‍ ചുരുണ്ടു കൂടി കിടന്ന അതിഥിയെ ഭയപ്പാടില്ലാതെ പോലീസുകാര്‍ കൈകാര്യം ചെയ്തു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സ് എത്തി ചാക്കിലാക്കി.

രാത്രി ഏഴരയോടെയാണ് പെരുമ്ബാമ്ബിനെ കണ്‍ട്രോള്‍ റൂമില്‍ കണ്ടത്. വൈകിട്ട് ആറര മുതല്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാകാം പാമ്ബ് ഉള്ളില്‍ കടന്നതെന്ന് കരുതുന്നു. ഡ്യൂട്ടി എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് പാമ്ബിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ പിറകു വശം തോടും വയലുമാണ്. ഈ ഭാഗത്ത് നിന്ന് നിരന്തരം പെരുമ്ബാമ്ബുകളെ പിടികൂടാറുണ്ട്. പെരുമ്ബാമ്ബിന്റെ താവളമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സില്‍ നിന്നുളളവര്‍ എത്തി പാമ്ബിനെ ചാക്കിലാക്കി മടങ്ങി.