ഭീതിയോടെ പെരുവന്താനം നിവാസികൾ ; പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഉറക്കം നഷ്ട്ടപ്പെട്ട് നാട്ടുകാർ ; രാത്രികാലങ്ങളില്‍ വീടുവിട്ടു പേകേണ്ട സാഹചര്യം ; വന്യമൃഗശല്യങ്ങളുടെ പരിഹാരത്തിന് അധികൃതർ മുൻകൈയെടുക്കണമെന്ന് ആവശ്യം

Spread the love

പെരുവന്താനം : കാട്ടാനപ്പേടിയില്‍ കഴിയുന്ന പെരുവന്താനം നിവാസികളുടെ നെഞ്ചില്‍ തീകോരിയിട്ട് പുലിയുടെ സാന്നിദ്ധ്യവും. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനവാസ മേഖലയില്‍ നിരവധി വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞദിവസം പുലി മറ്റൊരു ജീവിയെ ആക്രമിക്കുന്നത് കണ്ടെന്ന അമലഗിരി പാലക്കുഴി വരിക്കാനിക്കല്‍ മോളിയുടെ വെളിപ്പെടുത്തലാണ് നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് കപ്പലുവേങ്ങ നെല്ലിപ്പറമ്ബില്‍ പാപ്പച്ചന്റെ വളർത്തുനായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുൻപ് പാലൂർക്കാവില്‍ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. വനംവകുപ്പ് അധികൃതരെത്തി പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. രണ്ടാഴ്‌ച മുൻപ് കൊടുകുത്തി നിർമലഗിരിയില്‍ തീറ്റ തേടാൻ അഴിച്ചുവിട്ട ആടിനെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടെയും ക്യാമറ സ്ഥാപിച്ച്‌ അധികൃതർ തടിതപ്പി.

മതമ്ബ, കൊമ്ബുകുത്തി, ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറ, ഇ.ഡി.കെ അടക്കമുള്ള വനാതിർത്തി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഏതാനും മാസം മുൻപ് ചെന്നാപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.എന്നിട്ടും വനംവകുപ്പ് അധികൃതർ അലംഭാവം പുലർത്തുകയാണെന്നാണ് ആക്ഷേപം. എന്നാല്‍ ജനവാസമേഖലയില്‍ ഇത് ആദ്യമായാണ് പുലിയെ പ്രദേശവാസികള്‍ കാണുന്നത്. മുൻപ് ചെന്നാപ്പാറ ഇ.ഡി.കെ പ്രദേശങ്ങളില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം വരെ ആനകളെത്തിയിട്ടുണ്ട്. ഒരാള്‍ പൊക്കത്തില്‍ കാട് വളർന്ന് നില്‍ക്കുന്ന എസ്റ്റേറ്റിനുള്ളില്‍ ഭീതിയോടെയാണ് ടാപ്പിംഗ് ജോലികള്‍ ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group