
ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കൂ..! ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റിക്രൂട്ട്മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ്.
പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ് നല്കി.
ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ്. അത്തരം വ്യക്തികളുടെ വഞ്ചനയില്‍പ്പെട്ടു പോകാതെ ഉദ്യോഗാർഥികള്‍ ജാഗരൂകരാകണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുൻപില് കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികള്‍ പൊലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നല്‍കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.
Third Eye News Live
0