video
play-sharp-fill

വിഎസ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് ; പുതുതായി എട്ടുപേര്‍

വിഎസ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് ; പുതുതായി എട്ടുപേര്‍

Spread the love

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാക്കി. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.

പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തത്. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എകെ ബാലന്‍, എംഎം മണി, കെജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേകം ക്ഷണിതാക്കളാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ മാത്രമായിരുന്നു സ്ഥിരം ക്ഷണിതാവാക്കി ഉള്‍പ്പെടുത്തിയിരുന്നത്.

വിഎസിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകുമെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേകം ക്ഷണിതാവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണു വിഎസ്.