video
play-sharp-fill

സൈന്യ നീക്കങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുത് ; മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

സൈന്യ നീക്കങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുത് ; മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

Spread the love

ഡൽഹി : പഹൽഗാം ഭീകരാക്രമണം, സൈന്യ നീക്കങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കാര്‍ഗില്‍ യുദ്ധം മുംബൈ ഭീകരാക്രമണം എന്നിവയിലെ സംപ്രേഷണം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രതിരോധ നീക്കങ്ങളുടെയും സേനാ വിന്യാസത്തിന്റെയും ദൃശ്യങ്ങളുടെ സംപ്രേഷണം ഒഴിവാക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സികളും ചാനലുകളും സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങള്‍ പങ്കുവെക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കാര്‍ഗില്‍ യുദ്ധം മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിംഗ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടി എന്നും വാര്‍ത്താ വിതരണം മന്ത്രാലയം വിശദീകരിച്ചു. ദേശീയ സുരക്ഷാ സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും സേനാംഗങ്ങളുടെ സുരക്ഷയില്‍ മാധ്യമങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും മന്ത്രാലയം വിശദീകരിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പരിപാടികളും സംരക്ഷണം ചെയ്യുന്നരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിലെയടക്കം വിവിധ മേഖലകളിലെ സേന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെനിര്‍ദ്ദേശം.