
കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള 4 പേർക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്; ലോങ്ങ് ടെം വിസയുണ്ടായിരുന്നവർക്കാണ് നോട്ടീസ് നല്‍കിയത്
കോഴിക്കോട്: കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടണമെന്നു കാട്ടി നോട്ടീസ് നൽകി പൊലീസ്.
ലോങ്ങ് ടെം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി ഹംസക്ക് കൊയിലാണ്ടി എസ്‌എച്‌ഒയാണ് നോട്ടീസ് നല്‍കിയത്.
പാക് പാസ്പോർട്ടുള്ള ഹംസ 2007മുതല്‍ കേരളത്തില്‍ സ്ഥിര താമസമാണ്. ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. സർക്കാർ നിർദ്ദേശപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0