
പ്രചാരണം വാസ്തവ വിരുദ്ധം; സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്
തിരുവനന്തപുരം: സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്കി, അവര്‍ അത് രേഖപ്പെടുത്തി.എന്നാല്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയില്ല. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിണാ വിജയന് പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രതികരണം.
‘വീണയുടെ മൊഴി’- എന്ന പേരില്‍ മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മൊഴി നല്കിയ ആളുമായി സംസാരിച്ചപ്പോള്‍ മനസിലായതെന്ന് മന്ത്രി പറഞ്ഞു.’അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാര്‍ത്താക്കുന്ന സ്ഥിതി വന്നാല്‍ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്കാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല’- മന്ത്രി റിയാസ് പറഞ്ഞു.