video
play-sharp-fill

നരേന്ദ്ര മോദി ,ജവഹർലാൽ നെഹറുവിനും രാജീവ് ഗാന്ധിക്കും തുല്യം: രജനികാന്ത്

നരേന്ദ്ര മോദി ,ജവഹർലാൽ നെഹറുവിനും രാജീവ് ഗാന്ധിക്കും തുല്യം: രജനികാന്ത്

Spread the love

സ്വന്തംലേഖകൻ

ചെന്നൈ: നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ജവഹർലാൽ നെഹ്റുവിനും രാജീവ് ഗാന്ധിക്കും തുല്യം വ്യക്തി പ്രഭാവമുള്ളയാളാണ് നരേന്ദ്ര മോദിയെന്ന് രജനികാന്ത് പറഞ്ഞു. പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞയിൽ താൻ പങ്കെടുക്കുമെന്നും രജനി വ്യക്തമാക്കി. ചെന്നൈയിൽ മാദ്ധ്യപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സൂപ്പർ സ്റ്റാറിന്റെ പ്രതികരണം.ഈ വിജയം മോദിയുടെ വിജയമാണ്. വളരെ വ്യക്തിപ്രഭാവമുള്ള നേതാവാണ് അദ്ദേഹം. നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം വളരെയധികം വ്യക്തിപ്രഭാവമുള്ളയാളാണ് മോദി’ എന്ന് രജനികാന്ത് പറഞ്ഞു.കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും വിരമിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെക്കുറിച്ച് രജനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു- അദ്ദേഹം രാജി വയ്ക്കാൻ പാടില്ല. അദ്ദേഹത്തിന് അത് കഴിയുമെന്ന് രാഹുൽ തന്നെയാണ് തെളിയിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ വളരെ ശക്തമായ പ്രതിപക്ഷവും ഉണ്ടാകേണ്ടതുണ്ട്’-രജനി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് മോദിക്ക് ആശംസയറിച്ച് രജനി നേരത്തെ രംഗത്തെത്തിയിരുന്നു. ‘ബഹുമാനപ്പെട്ട പ്രിയ മോദിജി അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങൾ അത് നേടി കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ’- ഇതായിരുന്നു രജനി ട്വിറ്ററിൽ കുറിച്ചത്.
രജനിക്കൊപ്പം മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസനും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണമുണ്ട്.