Spread the love

തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

video
play-sharp-fill

സംഭവ സ്ഥലത്തെത്തിയ കമ്മീഷണര്‍ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു. സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കമ്മീഷണര്‍ പറഞ്ഞു.

തൊട്ടടുത്ത സ്ഥലങ്ങളിലും ശബ്ദം കേട്ടിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭാ സുരേന്ദ്രന്‍റെ വീടിന്‍റെ സമീപത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് ഗൗരവത്തോടെ കാണുന്നുവെന്നും കമ്മീഷണർ പറഞ്ഞു.