
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… തിരുവല്ല– ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണി ; ഇന്ന് (26/04/2025) കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം ; ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചും വഴിതിരിച്ചു വിടുന്ന സർവീസുകളും അറിയാം
കോട്ടയം : തിരുവല്ല– ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽപാലത്തിന്റെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി ഇന്നു കോട്ടയം പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ആലപ്പുഴ വഴി തിരിച്ചുവിട്ട ട്രെയിനുകൾ
∙ 16319 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ്.
∙ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു മലബാർ എക്സ്പ്രസ്.
∙ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്.
∙ 16343 തിരുവനന്തപുരം സെൻട്രൽ – മധുര ജംക്‌ഷൻ അമൃത എക്സ്പ്രസ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
∙ 16327 മധുര– ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം-ഗുരുവായൂർ പാതയിൽ ട്രെയിൻ റദ്ദാക്കി.
∙ 16328 ഗുരുവായൂർ – മധുര ജംക്‌ഷൻ എക്സ്പ്രസ് നാളെ ഉച്ചയ്ക്ക് 12:10ന് കൊല്ലത്തുനിന്ന് മധുരയ്ക്കു സർവീസ് നടത്തും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ റദ്ദാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റദ്ദാക്കിയ ട്രെയിൻ
∙ 66310 കൊല്ലം– എറണാകുളം മെമു