‘തുടരും’ എന്ന ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകൻ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ പ്രതികരണം. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദിയെന്ന് മോഹൻലാലിന്റെ കുറിപ്പിൽ പറയുന്നു.
മോഹൻലാലിന്റെ കുറിപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ വാക്കും പൂര്‍ണ്ണമായി പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി.
ഈ നന്ദി എന്‍റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്.
ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുമ്പോൾ മറ്റ് അംഗീകാരത്തേക്കാൾ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്. പൂർണ ഹൃദയത്തോടെ നന്ദി, സ്നേഹം.