
അമ്മ വീട്ടിലില്ലാത്ത സമയം നോക്കി ലൈംഗികമായി ദുരൂപയോഗം ചെയ്തു ; പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച 17കാരൻ പിടിയിൽ
പത്തനംതിട്ട: മൂഴിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരന് പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ പതിനേഴുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന് വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം. കോന്നിയില്‍ പഠിക്കുന്ന സമയത്ത് മധ്യവേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൗമാരക്കാരന് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
ബാലിക സദനത്തില്‍ കഴിയുന്ന പതിമൂന്നുകാരി കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് മറ്റുസഹോദരിമാരും സമാനമായ തുറന്നുപറഞ്ഞു. ബാലിക സദനം അധികൃതര്‍ ഇക്കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് മൂഴിയാര്‍ പൊലീസിന് നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുരാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൗമാരക്കാരന് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അവിടെയത്തി പെണ്‍കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്തതെന്നാണ് കേസ്.