video
play-sharp-fill

മാസപ്പടി കേസ്; വീണ വിജയനെതിരെ ഗുരുതര കണ്ടെത്തല്‍;  ‘വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി’

മാസപ്പടി കേസ്; വീണ വിജയനെതിരെ ഗുരുതര കണ്ടെത്തല്‍; ‘വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി’

Spread the love

കൊച്ചി: മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറില്‍ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്.

സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആർഎല്‍ ഉടമ ശശിധരൻ കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആർഎല്‍ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംആർഎല്ലില്‍ നിന്ന് കിട്ടിയ ഈ പണം എംപവർ ക്യാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും റിപ്പോർട്ടില്‍ പറയുന്നു. ചെയ്യാത്ത സേവനത്തിലാണ് സിഎംആർഎല്ലില്‍ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നല്‍കിയത്.

ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.