കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റിൽ വീണു ; മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കിണറ്റിൽ വീണ് മൂന്ന് വയസുക്കാരി മരിച്ചു.വെള്ളറടയിലെ ചന്ദ്രമോഹന്‍റെയും ആതിരയുടെയും മകൾ നക്ഷത്ര ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് കിണറ്റിൽ വീണത്.

കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചലിലാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിൽ കുട്ടിയെ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group