
പരിപ്പ്: മീനച്ചിലാറിന്റെ കൈവഴിയിൽ പുല്ല് പടർന്ന് വെള്ളം ഒഴുക്കു തടസപ്പെടുന്നു. പരിപ്പിനെയും ഒളശ്ശയേയും വേർതിരിക്കുന്ന മീനച്ചിലാറിന്റെ കൈവഴിയിൽ ഒളശ്ശ പാലത്തിന് പടിഞ്ഞാറ് വശത്താണ് പുല്ല് വളർന്നു നിൽക്കുന്നത്, തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ പുല്ല് വളർന്നു കയറുകയാണ്.
തോടിന്റെ മുക്കാൽ ഭാഗവും പടർന്നു നിൽക്കുന്ന പുൽക്കൂട്ടം, മഴക്കാലമായാൽ പാലത്തിന് കിഴക്കു ഭാഗത്തുള്ളവർക്ക് ബുദ്ധിമുട്ടാകും. വെള്ളപ്പൊക്കം ഉൾപ്പെടെ ബാധിക്കുന്ന ഈ പ്രദേശത്തു നിന്നും കൃത്യമായി വെള്ളം ഒഴുകി പോകാതിരുന്നാൽ വലിയ ദുരിതമാണ് ജനങ്ങളെ കാത്തിരിക്കുന്നത്.
ഈ വിഷയം പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വലിയ തോട് ആയതിനാൽ പഞ്ചായത്തിന്റെ പരിധിയിൽ ചെയ്യാൻ സാധിക്കുന്നതല്ല എന്നാണ് പറഞ്ഞത്. വിഷയം പഞ്ചായത്ത് ചർച്ച ചെയ്യുകയും ബന്ധപ്പെട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ പരാതികൾ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഫണ്ട് ഇല്ലാത്തതിനാലാണ് തോട്ടിൽ പടർന്നു കിടക്കുന്ന കാട് നീക്കം ചെയ്യുന്നതിനും ചിലയിടങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും തടസ്സമെന്നാണ് അറിയാൻ കഴിഞ്ഞതത്.
പഞ്ചായത്തായാലും ഇറിഗേഷൻ വകുപ്പ് ചെയ്താലും ജനങ്ങൾക്ക് ദുരിതമാകാത്ത രീതിയിൽ എത്രയും പെട്ടെന്ന് തടസ്സങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.