
മലപ്പുറം: തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തോട് അനുബന്ധിച്ച് ഭൂമി പൂജ നടത്തിയ സിപിഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ്.
തവനൂര്‍ ശിവക്ഷേത്രത്തിന് സമീപം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് തുടക്കം കുറിക്കാനാണ് ഭൂമിപൂജയും തേങ്ങയുടയ്ക്കലും നടത്തിയത്. കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികളും സിപിഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
സിപിഎം തവനൂര്‍ ഏരിയ കമ്മിറ്റി അംഗവും തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി വി ശിവദാസാണ് പൂജകള്‍ക്കുശേഷം ആദ്യം തേങ്ങയുടച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടി അംഗവും തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി പി നസീറ അടക്കമുള്ള 7 പേര്‍ അതിന് ശേഷം തേങ്ങയുടച്ചു. എന്നുമുതലാണ് സിപിഎമ്മിന് വിഘ്‌നത്തില്‍ വിശ്വാസം
വന്നുതുടങ്ങിയതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ് ചോദിച്ചു. പൂജയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.