ജൂൺ 3 ന് തന്നെ സ്‌കൂളുകൾ തുറക്കും ; മറിച്ചുള്ള പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ അറിയിച്ചു, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നത് 12-ാം തീയതിയിലേക്ക് മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരണം നൽകിയിരിക്കുന്നത്.ജൂൺ 3 ന് തന്നെ സ്‌കൂളുകൾ തുറക്കും. പുതിയ അധ്യായന വർഷം തുടങ്ങുന്നതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇരുന്നൂറിലേറെ അധ്യയന ദിനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.