video
play-sharp-fill

മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി ; മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങി ; 51കാരൻ രക്തം വാർന്ന് മരിച്ചു

മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി ; മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങി ; 51കാരൻ രക്തം വാർന്ന് മരിച്ചു

Spread the love

പാലക്കാട്: മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിലെ കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായി കാറ്റുവീശുകയും മരക്കൊമ്പ് കണ്ണൻ്റെ തുടയിൽ കുത്തിക്കയറുകയുമായിരുന്നു. 35 അടി ഉയരത്തിലായിരുന്ന കണ്ണൻ അരയിൽ കെട്ടിയിരുന്ന കയറിൽ പിടിച്ചു മരക്കൊമ്പിൽ കയറി ഇരുന്നെങ്കിലും മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നു.

വടക്കഞ്ചേരി അഗ്നിരക്ഷാ സേനയും മംഗലംഡാം പോലീസും വനപാലകരും സ്ഥലത്തെത്തിയാണ് കണ്ണനെ താഴെയിറക്കിയത്. പ്രധാന റോഡിൽനിന്ന് ഉള്ളിലായി കുത്തനെയുള്ള കുന്നിൻ പ്രദേശമായിരുന്നതിനാൽ രക്ഷാപ്രവർത്തകർ എത്തിപ്പെടാൻ ഏറെ പ്രയാസപ്പെട്ടു. അബോധാവസ്ഥയിലായ കണ്ണനെ നാല് മണിയോടെയാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group