
കോടാലി ഉപയോഗിച്ചുള്ള ആക്രമണത്തിൽ മാതാവിന് പരിക്ക് ; മകനും മരുമകളും കസ്റ്റഡിയിൽ ; കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ്
ഇടുക്കി: കട്ടപ്പനയിൽ മകന്റെ ആക്രമണത്തിൽ മാതാവിന് പരിക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കോടാലി ഉപയോഗിച്ച് ഇവരുടെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തിൽ കമലമ്മയുടെ മകൻ പ്രസാദിനെയും മരുമകൾ രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസെത്തിയാണ് കമലമ്മയെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0