
ജമ്മുകാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി
കോട്ടയം: രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണ് മതം ചോദിച്ച് ഇന്നലെ ജമ്മുകാശ്മീരിൽ നടന്നതെന്നും ശാന്തമായ കാശ്മീരിനെ വീണ്ടും രക്തക്കറ വീഴ്ത്തി കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാൻ തീവ്രവാദ സംഘടനയെ അതിർത്തിൽ നിന്നും തുരുത്തി ഓടിക്കാൻ രാജ്യത്തെ മുഴുവൻ രാജ്യസ്നേഹ സംഘടനകളും കേന്ദ്ര സർക്കാരിനൊപ്പം അണിച്ചേരണമെന്ന് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ നടന്ന അനുസ്മരണ ശ്രദ്ധാജ്ഞലിയിൽ സംസ്ഥാന വക്താവ് അഡ്വ എൻ കെ നരായണൻ നമ്പൂതിരി തിരിനാളം തെളിയിച്ച് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.
കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം സി എൻ സുബാഷ്, ജില്ലാ കമ്മിറ്റി അംഗം ടി ആർ അനിൽകുമാർ, മണ്ഡലം ജന:സെക്രട്ടറി വിനു ആർ മോഹൻ, വൈ.പ്രസിഡൻ്റ് പി എസ് ബിജുകുമാർ, ട്രഷറർ ഹരി കിഴക്കേക്കുറ്റ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് അനീഷ് കല്ലേലിൽ, രാജീവ് നാട്ടകം, അനീഷ് ഇല്ലിക്കളം,ഹരിക്കുട്ടൻ പി എസ്, ധനപാലൻ, രാജൻ സപ്തസ്വര, ശേഖർ,പ്രവീൺ കെ കുമാർ തുടങ്ങിയവർ സംസാരിച്ചു.