video
play-sharp-fill

ഭക്ഷണങ്ങൾ കേടുവരാതിരിക്കാനും എപ്പോഴും ഫ്രഷായി സൂക്ഷിക്കാനുമൊക്കെ ഫ്രിഡ്ജ് അത്യാവശ്യമായ ഒരു ഉപകരണമാണ്; എന്നാൽ ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്; ഫ്രിഡ്ജിലെ ദുർഗന്ധം അസഹനീയമായോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

ഭക്ഷണങ്ങൾ കേടുവരാതിരിക്കാനും എപ്പോഴും ഫ്രഷായി സൂക്ഷിക്കാനുമൊക്കെ ഫ്രിഡ്ജ് അത്യാവശ്യമായ ഒരു ഉപകരണമാണ്; എന്നാൽ ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്; ഫ്രിഡ്ജിലെ ദുർഗന്ധം അസഹനീയമായോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

Spread the love

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണങ്ങൾ കേടുവരാതിരിക്കാനും എപ്പോഴും ഫ്രഷായി സൂക്ഷിക്കാനുമൊക്കെ ഫ്രിഡ്ജ് അത്യാവശ്യമായ ഒരു ഉപകരണമാണ്.

എന്നാൽ ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്. ഇത് സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ കേടുവരുന്നതുകൊണ്ടോ അല്ലെങ്കിൽ തുറന്ന് വയ്ക്കുന്നത് കൊണ്ടോ ആണ് സംഭവിക്കുന്നത്. ഫ്രിഡ്ജിലെ ദുർഗന്ധം അസഹനീയമായെങ്കിൽ ഇനി നിരാശപ്പെടേണ്ട. ദുർഗന്ധത്തെ അകറ്റാൻ ഇത്രയും ചെയ്താൽ മതി.

വൃത്തിയാക്കുക 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കാൻ മറക്കരുത്. നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ ഫ്രിഡ്ജ് നന്നായി വൃത്തിയാകണമെന്നില്ല. നല്ല ക്ലീനറുകൾ ഉപയോഗിച്ച് തന്നെ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കണം.

ദുർഗന്ധം ഇല്ലാതാക്കുന്ന സാധനങ്ങൾ

ഒരിക്കൽ വൃത്തിയാക്കി കഴിഞ്ഞാൽ ഫ്രിഡ്ജിൽ കാപ്പിപ്പൊടി, നാരങ്ങ, ഗ്രാമ്പു അല്ലെങ്കിൽ കറിവേപ്പില എന്നിവ സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു. കറിവേപ്പിലയും വേപ്പിലയും സൂക്ഷിച്ചാൽ ചെറിയ പ്രാണികൾ വരുന്നതും തടയാൻ സാധിക്കും.

വായു കടക്കാത്ത പാത്രങ്ങൾ 

ഫ്രിഡ്ജിനുള്ളിൽ ഭക്ഷണങ്ങൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണം കേടായിപ്പോകുന്നതിനെ തടയുകയും ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

വിനാഗിരി 

വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം അത് നന്നായി തിളപ്പിക്കണം. ശേഷം തിളപ്പിച്ച വെള്ളം ഫ്രിഡ്ജിൽ 6 മണിക്കൂറെങ്കിലും സൂക്ഷിക്കണം. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു.

എണ്ണ

ദീർഘ നേരത്തേക്ക് ദുർഗന്ധങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എണ്ണ മുക്കിയെടുത്ത കോട്ടൺ ബാളുകൾ ഫ്രിഡ്ജിന്റെ ഓരോ തട്ടിലായി സൂക്ഷിക്കാം. ഗന്ധമുള്ള എണ്ണയാണെങ്കിൽ ഫ്രിഡ്ജിനുള്ളിൽ നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും.