
ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറുകളിലൊന്നാണ് കുടലിലെ ക്യാൻസർ; ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, ചില വിറ്റാമിനുകളുടെ പങ്ക് എന്നിവയെല്ലാം കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു; വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറുകളിലൊന്നാണ് കുടലിലെ ക്യാൻസർ. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, ചില വിറ്റാമിനുകളുടെ പങ്ക് എന്നിവയെല്ലാം കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡിയെന്ന് പഠനങ്ങൾ പറയുന്നു. കുടലിലെ ക്യാൻസർ തടയാനോ മന്ദഗതിയിലാക്കാനോ ഉള്ള കഴിവ് വിറ്റാമിൻ ഡിയ്ക്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു.
വിറ്റാമിൻ ഡി കൂടുതലുള്ള ആളുകൾക്ക് വൻകുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങളിൽ 39 ശതമാനം കുറഞ്ഞ അപകടസാധ്യതയും കണ്ടെത്തി. സൂര്യപ്രകാശം കുറവുള്ള (അതിനാൽ വിറ്റാമിൻ ഡി കുറവുള്ള) പ്രദേശങ്ങളിൽ വൻകുടൽ കാൻസർ മരണനിരക്ക് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുന്നതിനും വിറ്റാമിൻ ഡി സഹായിക്കും. കുടലിൽ നിന്നാണ് വൻകുടൽ കാൻസർ ആരംഭിക്കുന്നത്. ഈ ഭാഗത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തവർ, വിറ്റാമിൻ ഡി കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നവർ എന്നിവർക്ക് അപകടസാധ്യത കൂടുതലായിരിക്കാം.
വിറ്റാമിൻ ഡിയുടെ ആരോഗ്യകരമായ അളവ് നിലനിർത്തുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള ദീർഘകാല സംരക്ഷണത്തിനും പ്രധാന പങ്ക് വഹിക്കുന്നു.
ബദാം പാൽ, സോയാ മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തായിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂൺ. കൂടാതെ വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷും. അതിനാൽ ഇവ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ ഗുണം ചെയ്യും.