
ബോളിവുഡിലും നിറയെ ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. ചുരുങ്ങിയ സമയം കൊണ്ട് കോമഡി സിനിമകളിലൂടെെ ബോളിവുഡ് സിനിമാ പ്രേക്ഷകരെ കൈയിലെടുക്കാൻ പ്രിയദർശനായി. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലാ ആണ് പ്രിയദർശന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ പ്രിയദർശന്റെ പുതിയ അടുത്ത ഹിന്ദി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ഇത്തവണ സെയ്ഫ് അലി ഖാൻ ആണ് പ്രിയദർശന്റെ നായകനായെത്തുന്നത്. മോഹൻലാലിനെ നായകനാക്കി 2016ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് സെയ്ഫ് അലി ഖാൻ എത്തുക. ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.
ബോബി ഡിയോൾ ആണ് സിനിമയിൽ വില്ലനായി എത്തുന്നതെന്നും വാർത്തകളുണ്ട്. ഒപ്പത്തിൽ മോഹൻലാൽ അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. മോഹൻലാലിന്റെ പ്രകടനവും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജൂവൽ തീഫ് – ദ് ഹീസ്റ്റ് ബിഗിൻസ് ആണ് സെയ്ഫിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. അതേസമയം, അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ലായുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, എക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 2ന് ചിത്രം പ്രദർശനത്തിനെത്തും.