അറുപറയിൽ നിന്ന് 2017ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ മരണപ്പെട്ടു

അറുപറയിൽ നിന്ന് 2017ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ മരണപ്പെട്ടു

Spread the love

അറുപറ: അറുപറയിൽ നിന്ന് 2017-ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ (84) മരണപ്പെട്ടു.

ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടിൽ നിന്നും രാവിലെ 8 മണിയോടെ മൃതദേഹം അറുപറയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്.

ഖബറടക്കം ഇന്ന് (23/04/2025) ഉച്ചയ്ക്ക് 12 മണിക്ക് താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ഏപ്രിൽ ആറിനാണ് ഹാഷിമിനെയും ഭാര്യ ഹബീബയേയും കോട്ടയത്തുനിന്നും കാണാതാവുന്നത്. ക്രൈംബ്രാഞ്ച് അടക്കമുള്ളവർ അന്വേഷിച്ചെങ്കിലും ഇതുവരെയും ദമ്പതിമാർ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 

Tags :